Kerala
Independence Day: Governor, Chief Minister and Leader of Opposition extend greetings,latest news malayalam സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ​ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Kerala

സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ​ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Web Desk
|
14 Aug 2024 1:57 PM GMT

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ മുഖ്യമന്ത്രി ആദരാഞ്ജലികളർപ്പിച്ചു

തിരുവനന്തപുരം: 78മത് സ്വാതന്ത്യദിനാശംസകൾ നേർന്ന് ​ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. എന്റെ പ്രിയപ്പെട്ടെ സഹോദരി സഹോ​ദരന്മരെ എന്ന് അഭിസംബോധന ചെയ്ത ​ഗവർണർ മലയാളത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്രദിനാശംസകൾ നേർന്നത്. അതിവേ​ഗം വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിൽ ഭാരതത്തിന്റെ ഒരോ ചുവടുവയ്പും ആ​ഗോള പുരോ​ഗതിക്ക് കരുത്തുപകരുന്നതാണ് എന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് ​ഗവർണർ ആശംസാ സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്യ​​ദിനം ആഘോഷത്തിന്റേതുമാത്രമല്ലെന്നും നമുക്ക് സ്വാതന്ത്യം നേടി തന്ന രാജ്യസ്നേഹികളുടെ പ്രയത്നത്തേയും ആത്മസമർപ്പണത്തേയും നന്ദിയോടെ ഓർക്കാനുള്ളതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും സ്മൃതികൾ എല്ലാവരിലും സന്തോഷവും അഭിമാനവും നിറയ്ക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ടെന്നും അതിനുള്ള തുടക്കം 78-ാം സ്വാതന്ത്ര്യദിനത്തിൽ നമുക്കു കുറിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിന് സമാനതകളില്ലാത്ത നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കളുടെ ആദർശങ്ങളും മതേതരത്വവും ജാനാധിപത്യവും സോഷ്യലിസവുമെന്ന അവരുടെ ആശയങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിവസസം കൂടിയാണ് സ്വാതന്ത്ര്യ ദിനമെന്നും വ്യക്തമാക്കിയ അദ്ദേഹം എല്ലാവർക്കും ഊഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

Similar Posts