Kerala
India prepares list of Khalistan terrorists Action will be intensified
Kerala

ഖലിസ്ഥാൻ ഭീകരരുടെ പട്ടിക തയ്യാറാക്കി ഇന്ത്യ; നടപടി ശക്തമാക്കും

Web Desk
|
25 Sep 2023 4:43 AM GMT

ഇവരുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ന്യൂ‍‍‍ഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനകൾക്കെതിരായ നടപടി ശക്തമാക്കാൻ ഇന്ത്യ. ഖലിസ്ഥാൻ ഭീകരരുടെ പട്ടിക എൻ.ഐ.എ തയാറാക്കി. അമേരിക്ക, കാനഡ, ബ്രിട്ടൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. 19 പേരാണ് പട്ടികയിലുള്ളത്.

ഇവരുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവർ കാനഡയിലെ സിനിമകൾ, പ്രീമിയർ ലീഗ് തുടങ്ങിയവയിൽ നിക്ഷേപങ്ങൾ നടത്തിയെന്ന് എൻഐഎ ആരോപിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുകയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് എൻഐഎ വ്യക്തമാക്കുന്നത്.

അതേസമയം, കാനഡയിൽ ഇന്ന് ഖലിസ്ഥാൻ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും കേന്ദ്രം നിർദേശം നൽകി. കഴിഞ്ഞദിവസങ്ങളിൽ പഞ്ചാബിലും ഹരിയാനയിലും വിവിധ ഖലിസ്ഥാൻ മേഖലകളിൽ പരിശോധന നടന്നിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ പറഞ്ഞു. എന്നാൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്​ സിങ്​ നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണം തുടരും. കാനഡയുടെ പരമാധികാരം സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും ബിൽ ബ്ലയർ വ്യക്തമാക്കി.

Similar Posts