Kerala
അട്ടപ്പാടിയിൽ 2017-2019 കാലയളവിലെ ശിശുമരണം; വർഷങ്ങൾക്ക് ശേഷം ഇടക്കാല ധനസഹായം
Kerala

അട്ടപ്പാടിയിൽ 2017-2019 കാലയളവിലെ ശിശുമരണം; വർഷങ്ങൾക്ക് ശേഷം ഇടക്കാല ധനസഹായം

Web Desk
|
23 Jan 2022 1:18 AM GMT

അട്ടപ്പാടിയിൽ 2017 ജൂലൈ മുതൽ 2019 ആഗസ്റ്റ് വരെയുള്ള കാലയളവിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഇടക്കാല ധനസഹായം അനുവദിച്ച് ഉത്തരവ്.

23 കുഞ്ഞുങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പാലക്കാട് കലക്ടർ ശിപാർശ സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങിയത്.2017 ജൂലൈ 17 നും 2019 ആഗസ്റ്റ് 23 നും ഇടയിൽ അട്ടപ്പാടിയിൽ 23 ശിശു മരണം സംഭവിച്ചുവെന്നാണ് സർക്കാർ കണക്ക്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതിനെ തുടർന്ന് പാലക്കാട് കലക്ടർ ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് കൈമാറി.

കമ്മീഷൻ നിർദേശ പ്രകാരം ഒരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നൽകാനായി 23 ലക്ഷം രൂപ അനുവദിക്കണമെന്ന് കാട്ടി സർക്കാരിന് കലക്ടർ ശിപാർശയും നൽകി. 2020 ജനുവരി നാലിന് ആരോഗ്യ വകുപ്പിനാണ് ശിപാർശ സമർപ്പിച്ചത്. പക്ഷേ തീരുമാനമാകാൻ പിന്നെയും രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ധനവകുപ്പ് അംഗീകാരം ലഭിക്കാൻ 2021 ഡിസംബർ 21 വരെ സമയം എടുത്തു. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് ഉത്തരവിറങ്ങിയത്.

News Summary : Infant mortality in Attappady during 2017-2019; Interim financial assistance to families years later

Related Tags :
Similar Posts