Kerala
ഐ.എൻ.എൽ പിളർപ്പ്: ജില്ലാ നേതൃ യോഗങ്ങൾ വിളിച്ചു ചേർത്ത് ഇരു വിഭാഗങ്ങൾ
Kerala

ഐ.എൻ.എൽ പിളർപ്പ്: ജില്ലാ നേതൃ യോഗങ്ങൾ വിളിച്ചു ചേർത്ത് ഇരു വിഭാഗങ്ങൾ

ijas
|
29 July 2021 1:51 AM GMT

ഐ.എന്‍.എല്ലില്‍ പിളര്‍പ്പ് പൂര്‍ണമായതോടെ പാര്‍ട്ടിയിലെ മേധാവിത്വം ആര്‍ക്കെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് എപി അബ്ദുള്‍ വഹാബ് വിഭാഗവും കാസിം ഇരിക്കൂര്‍ വിഭാഗവും നടത്തുന്നത്

പിളര്‍പ്പിനു പിന്നാലെ ഐ.എന്‍.എല്ലിലെ ഇരുവിഭാഗങ്ങളും ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ശക്തി തെളിയിക്കാനൊരുങ്ങുന്നു. കോഴിക്കോട് അബ്ദൂള്‍ വഹാബ് വിഭാഗം ജില്ലാ കൗൺസിൽ യോഗം വിളിച്ചുചേര്‍ത്തു. കണ്ണൂരില്‍ കാസിം ഇരിക്കൂര്‍ വിഭാഗം യോഗം വിളിച്ചു ചേര്‍ത്തു. ഐ.എന്‍.എല്ലില്‍ പിളര്‍പ്പ് പൂര്‍ണമായതോടെ പാര്‍ട്ടിയിലെ മേധാവിത്വം ആര്‍ക്കെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് എപി അബ്ദുള്‍ വഹാബ് വിഭാഗവും കാസിം ഇരിക്കൂര്‍ വിഭാഗവും നടത്തുന്നത്. ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് കരുത്ത് തെളിയിക്കുകയാണ് ഇരുവിഭാഗവുമിപ്പോള്‍. കോഴിക്കോട് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം വഹാബിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

കണ്ണൂരില്‍ കാസിം ഇരിക്കൂര്‍ വിഭാഗമാണ് യോഗം വിളിച്ചു ചേർത്തത്. ജില്ലാ പ്രവർത്തക സമിതിയിലെ ഭൂരിഭാഗം പേരും പങ്കെടുത്തെന്നാണ് കാസിം പക്ഷം പറയുന്നത്. അതേസമയം ജില്ലാപ്രസിഡന്‍റും ആക്ടിങ് ജനറല്‍ സെക്രട്ടറിയും വിട്ടു നിന്നത് കാസിം പക്ഷത്തിന് തിരിച്ചടിയായെന്നാണ് വഹാബ് പക്ഷത്തിന്‍റെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും ജില്ലകളില്‍ ഇരു വിഭാഗവും ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചു ചേർക്കും.

Similar Posts