Kerala
അഞ്ചലിലെ അനാഥാലയത്തിൽ അന്തേവാസിയെ മർദിച്ച സംഭവം; സ്ഥാപന നടത്തിപ്പുകാരനെതിരേ വനിതാ കമ്മിഷൻ കേസെടുത്തു
Kerala

അഞ്ചലിലെ അനാഥാലയത്തിൽ അന്തേവാസിയെ മർദിച്ച സംഭവം; സ്ഥാപന നടത്തിപ്പുകാരനെതിരേ വനിതാ കമ്മിഷൻ കേസെടുത്തു

Web Desk
|
17 Nov 2021 3:56 PM GMT

സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാൻ കൊല്ലം റൂറൽ എസ്പിക്ക് കമ്മിഷൻ നിർദേശം നൽകി.

കൊല്ലം അഞ്ചലിൽ അർപ്പിത സ്നേഹാലയത്തിൽ വയോധികയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനനടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെ കേസെടുത്തു. വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാൻ കൊല്ലം റൂറൽ എസ്പിക്ക് കമ്മിഷൻ നിർദേശം നൽകി. സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Tags :
Similar Posts