Kerala
Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസികള്‍ ചാടിപ്പോയ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കി
|15 Feb 2022 2:06 AM GMT
പുറത്തുചാടിയ രണ്ടു പേരിൽ ഒരു യുവതിയെ ഇന്നലെ മലപ്പുറത്ത് കണ്ടെത്തിയിരുന്നു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് പുറത്തു ചാടിയ അന്തേവാസിക്കായി തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഉമ്മുകുൽസു, ഷംസുദീൻ എന്നിവരാണ് കഴിഞ്ഞദിവസം ചാടിപ്പോയത്. ഇതില്‍ ഉമ്മുകുല്‍സുവിനെ ഇന്നലെതന്നെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു.
469 അന്തേവാസികളുള്ള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
ഇതിന് മുമ്പും സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.