Kerala
Intensity of rain in Kerala will reduce today; Central Meteorological Department,latest malayalam news,കേന്ദ്ര കാലവസ്ഥാ വകുപ്പ്,കേരളത്തിൽ മഴയുടെ തീവ്രത ഇന്ന് കുറയും,മഴക്കാലം,മഴ,മണ്‍സൂണ്‍,കാലവര്‍ഷം
Kerala

'കേരളത്തിൽ മഴയുടെ തീവ്രത ഇന്ന് കുറയും, വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴക്ക് സാധ്യത'; കേന്ദ്ര കാലവസ്ഥാ വകുപ്പ്

Web Desk
|
6 July 2023 9:04 AM GMT

80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ തീവ്രത വ്യാഴാഴ്ചയോടെ കുറയുമെന്ന് കേന്ദ്ര കാലവസ്ഥാ വിദഗ്ധൻ ഡോ. നരേഷ്. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്നും 80 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി. ആളപായമില്ല. കാസർകോഡ് വെള്ളരിക്കുണ്ടിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ മഴകിട്ടിയത്. 24 മണിക്കൂറിനിടെ 27.05 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.താഴ്ന്ന പ്രദേശങ്ങളും നദീതീര പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

മയ്യഴി, വയനാട് കല്ലൂർ പുഴ,കാരശേരി ചെറുപുഴ, പാലക്കാട് ഗായത്രിപ്പുഴ എന്നിവ കരകവിഞ്ഞു. മണിമലയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്. അപ്പർകുട്ടനാട് പ്രദേശം പ്രളയഭീതിയിലാണ്. കനത്ത കാറ്റിൽ മരങ്ങൾ വീണ് ഇന്നും വ്യാപക നാശമുണ്ടായി. മരം വീണും മണ്ണിടിഞ്ഞും നിരവധി വീടുകൾക്ക് തകരാറുണ്ടായി. തിരുവനന്തപുരത്ത് ടെറസിൽ നിന്ന് കാൽതെറ്റി വീണ് വയോധികനും കുളത്തിൽ മുങ്ങി പത്താം ക്ലാസുകാരനുംമരിച്ചു. ഇതോടെ സംസ്ഥാനത്തെ മഴ മരണം പത്തായി. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്.

എറണാകുളം, കൊല്ലം, പൊന്നാനി, കാസർകോഡ് ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായത്. വിവിധ ജില്ലകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. അപകടസാധ്യതാ മേഖലകളിൽനിന്ന് നിരവധി പേരെ ഒഴിപ്പിച്ചു. എറണാകുളം കണ്ണമാലിയിൽ ഇന്നും നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.


Similar Posts