രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേള ഡിസംബർ ഒമ്പത് മുതൽ തിരുവനന്തപുരത്ത്
|www.idsffk.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി പണമടച്ചു രജിസ്റ്റർ ചെയ്യാം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേള (IDSFFK) ഡിസംബർ ഒമ്പത് മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ നാലു സ്‌ക്രീനുകളിലായാണ് പ്രദർശനം നടക്കുക. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും കാമ്പസ് വിഭാഗത്തിൽ സംസ്ഥാന തലത്തിലുള്ള മത്സരവും മേളയിലുണ്ട്. ലോങ്ങ് ഡോക്യുമെന്ററി, ഷോർട് ഡോക്യുമെന്ററി, ഷോർട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്ഷൻ, അന്താരാഷ്ട്ര നോൺ ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങൾ അടക്കം 220 സിനിമകളാണ് ചലച്ചിത്ര മേളയിലുള്ളത്.
Delegate Registration OPEN for 13th #idsffk
— International Film Festival of Kerala (@iffklive) November 25, 2021
An exclusive platform for documentaries and short films #filmfestival #Kerala #documentary #shortfilm pic.twitter.com/oliiMJxNfD
Online registration for the 13th IDSFFK open from 03-12-2021 5pm, onwards. Go! @iffklive
— Namrata Joshi (@Namrata_Joshi) December 4, 2021
പൊതുജനങ്ങൾക്ക് 400 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി പണമടച്ചു രജിസ്റ്റർ ചെയ്യാം. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്ന് ഓഫ്ലൈൻ ആയും രജിസ്റ്റർ ചെയ്യാം. ലൈഫ് ടൈം അച്ചീവ്‌മെൻറിനുള്ള മേളയിലെ അവാർഡ് രഞ്ജിത് പാലിതിനാണ് നൽകുന്നത്.
#LifetimeAchievementAward 13th #IDSFFK#RanjanPalit#documentary #shortfilm #filmfestival #Kerala #cinematography pic.twitter.com/qg5cW6xjfn
— International Film Festival of Kerala (@iffklive) December 1, 2021