രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം
|എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്
തിരുവനന്തപുരം: ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം. പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദർശനം. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക.
പതിനായിരത്തോളം പ്രതിനിധികൾ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളും നിശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവ്വ ചിത്രങ്ങളുമാണ് മുഖ്യ ആകർഷണം.
ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം . ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഹംഗറിയൻ സമിധായകൻ ബേലാ താറിനാണ്. മേളയിൽ മികച്ച സിനിമകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെലിഗേറ്റുകൾ. നാളെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.