Kerala
‘ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നു;  കേരള സർവകലാശാല കലോത്സവത്തിന്റെ ​പേരിനെതിരെ ഹരജി
Kerala

‘ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നു; കേരള സർവകലാശാല കലോത്സവത്തിന്റെ ​പേരിനെതിരെ ഹരജി

Web Desk
|
1 March 2024 12:39 PM GMT

‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് ‘ഇൻതിഫാദ’ എന്ന പേര് സർവകലാശാല കലോത്സവത്തിന് നൽകിയതെന്ന് സംഘാടകർ പറഞ്ഞിരുന്നു

​കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന്.‘ഇൻതിഫാദ’ എന്ന പേരിട്ടതിനെതിരെ ഹരജി.​കൊല്ലം അഞ്ചൽ സ്വദശേി ആശിഷ് ആണ് ഹരജി നൽകിയത്. ഇൻതിഫാദ എന്ന പേര് നൽകിയതിനെതിരയാണ് ഹരജി നൽകിയത്.പലസ്തീൻ ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിത്.അറബി പദമായ 'ഇൻതിഫാദ' ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ്.പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം.

ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹരജിക്കാരൻ പറഞ്ഞു. ഹരജിയിൽ ഗവർണർ, വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് ‘ഇൻതിഫാദ’ എന്ന പേര് സർവകലാശാല കലോത്സവത്തിന് നൽകിയതെന്ന് സംഘാടകർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്താൻ വൈസ് ചാൻസലർ നിർദേശിച്ചിരുന്നു. മാർച്ച് 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് സർവകലാശാല കലോത്സവം നടക്കുന്നത്.

Similar Posts