Kerala
‘Hi’ അയച്ചാൽ വാട്ട്സ്ആപ്പിൽ ടിക്കറ്റ്; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ
Kerala

‘Hi’ അയച്ചാൽ വാട്ട്സ്ആപ്പിൽ ടിക്കറ്റ്; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ

Web Desk
|
10 Jan 2024 2:43 PM GMT

വാട്ട്സ്ആപ്പിൽ എങ്ങനെ ടിക്കറ്റ് എടുക്കാമെന്നറിയാം

കൊച്ചി: ഒരു Hi അയച്ചാൽ വാട്ട്സാപ്പിൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാ​നമൊരുക്കി കൊച്ചി മെട്രോ. മുപ്പത് സെക്കന്റിൽ ടിക്കറ്റ് മൊബൈലിൽ കിട്ടുന്നതാണ് പുതിയ പദ്ധതി. ക്യൂ നിൽക്കാതെയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ എടുക്കുന്ന സംവിധാനമാണ് മെട്രോക്കുള്ളത്. അതിന് പുറമെയാണ് വാട്സാപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം പുറത്തിറക്കിയത്.

വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവുമുണ്ട്. തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 5.45 മുതൽ ഏഴ് വരെയും, രാത്രി 10 മുതൽ 11 മണി വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. 9188957488 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയാണ് വാട്‌സ്ആപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.ടിക്കറ്റെടുത്താൽ അരമണിക്കൂറിനകം യാത്ര ചെയ്യണം. ഒരേസമയം ആറ് പേർക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.

ടിക്കറ്റ് ബുക്ക്‌ചെയ്യുന്ന രീതി

  • 9188957488 നമ്പർ സേവ് ചെയ്ത ശേഷം Hi അയക്കുക
  • QR Ticket ൽ ക്ലിക് ചെയ്യുക
  • Book Ticket ൽ ക്ലിക് ചെയ്യുക
  • യാത്ര തുടങ്ങുന്നതും ഇറങ്ങുന്നതും ക്ലിക്ക് ചെയ്യുക
  • യാത്രക്കാരുടെ എണ്ണ കൊടുക്കുക (പരമാവധി ആറ് പേർക്ക്)
  • യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണമടക്കുക
  • ഡിജിറ്റൽ ടിക്കറ്റ് വാട്‌സ്ആപ്പിൽ കിട്ടിയിരിക്കും
Related Tags :
Similar Posts