Kerala
കൂളിമാട് പാലത്തിന്റെ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല: എം.കെ മുനീർ
Kerala

കൂളിമാട് പാലത്തിന്റെ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല: എം.കെ മുനീർ

Web Desk
|
19 May 2022 10:07 AM GMT

'പൊതുമരാമത്ത് മന്ത്രി തന്നെയാണ് കുറ്റക്കാരൻ'

കോഴിക്കോട്: നിർമ്മാണത്തിനിടെ ബീമുകൾ തകർന്ന് വീണ കൂളിമാട് പാലത്തിന്റെ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് എം.കെ മുനീർ എം.എൽ.എ. എല്ലാ ഏജൻസികളേയും അഴിമതി ന്യായീകരിക്കാൻ ഉപയോഗിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി തന്നെയാണ് കുറ്റക്കാരനെന്നും എം കെ മുനീർ പറഞ്ഞു.

അതേസമയം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നും ഗർഡറുകൾക്ക് ഉറപ്പുണ്ടെന്നും കിഫ്ബി വ്യക്തമാക്കി. നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയല്ല അപകടത്തിന് കാരണമെന്നും ഗർഡറുകൾക്ക് ഉറപ്പുണ്ടെന്നും കിഫ്ബി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ പാലത്തിൻറെ മൂന്ന് ബീമുകളും മാറ്റേണ്ടിവരുമെന്നാണ് പി.ഡ.ബ്ല്യൂ.ഡി വിജിലൻൻസ് വിഭാഗത്തിന്റെ നിർദേശം. പാലത്തിൻറെ മറുകരയിലുള്ള മപ്രം ഭാഗത്താണ് പി ഡബ്ല്യൂ ഡി വിജിലൻസ് വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. തകർന്നു വീണ മൂന്ന് ഭീമുകൾ മാറ്റേണ്ടി വരുമെന്നും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കുമെന്നും വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാർ പറഞ്ഞു. പാലം നിർമ്മാണത്തിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

നിർമ്മാണത്തിനിടെ ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് സ്ലാബുകൾ തകരാൻ കാരണമെന്നായിരുന്നു നിർമ്മാണ ചുമതലയിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. പിന്നീട് സംസ്ഥാന വിജിലൻസ് വിഭാഗവും പാലത്തിൽ പരിശോധന നടത്തി .

Similar Posts