Kerala
![An inquiry report has been submitted against the ADGP An inquiry report has been submitted against the ADGP](https://www.mediaoneonline.com/h-upload/2024/10/04/1444981-mr-ajithkumar.webp)
Kerala
എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട് നാളെ
![](/images/authorplaceholder.jpg?type=1&v=2)
4 Oct 2024 3:42 PM GMT
രാത്രി വൈകിയും റിപ്പോർട്ട് തയ്യാറാക്കുന്നത് തുടരുകയാണ്.
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ നൽകും. രാവിലെ ഡിജിപി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഇന്ന് രാത്രി വൈകിയും റിപ്പോർട്ട് തയ്യാറാക്കുന്നത് തുടരുകയാണ്.
റിപ്പോർട്ട് ഇന്ന് വൈകിട്ട് സമർപ്പിക്കുമെന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. ഇതിന് മുന്നോടിയായ ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് വിവരം. ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.