Kerala
Kerala
കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രതിഷേധത്തിലേക്ക്
|9 Feb 2024 9:10 AM GMT
നിക്ഷേപം സർക്കാർ മടക്കിനൽകണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്
തിരുവനന്തപുരം: നിയമസഭയിലേക്ക് മാർച്ച് നടത്താൻ കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകർ. ഈ മാസം 14-നാണ് മാർച്ച് നടത്തുക. നിക്ഷേപം സർക്കാർ മടക്കിനൽകണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.
ബാങ്കിനെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തണം, റിസ്ക് ഫണ്ടിൽ നിന്നോ കേരളാ ബാങ്കിൽ നിന്നോ ഗ്രാന്റ് നൽകണമെന്നും നിക്ഷേപകർ സർക്കാരിനോട് ആവശ്യപ്പെടും. ഭരണാസമിതിക്കാരിൽ നിന്ന് തുക ഈടാക്കണം, കേരളാ ബാങ്കിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ ഫുൾ ടൈം അഡ്മിനിസ്ട്രേറ്ററാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ഇ.ഡി പരിശോധനിൽ 101 കോടി രൂപയുടെ മൂല്യ ശോഷണം ബാങ്കിന് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ തുക ബാങ്കിന് ഗ്രാന്റായും മറ്റും ലഭിച്ചാലേ ബാങ്കിന് നിലനിൽപ്പുള്ളു എന്നാണ് നിക്ഷേപകരുടെ വാദം.