Kerala
ഒന്നരവർഷമായി നിക്ഷേപങ്ങൾക്ക് പലിശയില്ല; വെള്ളായണി ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം
Kerala

'ഒന്നരവർഷമായി നിക്ഷേപങ്ങൾക്ക് പലിശയില്ല'; വെള്ളായണി ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

Web Desk
|
7 Oct 2023 8:00 AM GMT

മുൻമന്ത്രി വി.എസ് ശിവകുമാറിന്റെ ബിനാമിയാണ് ബാങ്ക് പ്രസിഡന്റെന്ന് നിക്ഷേപകർ ആരോപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി അൺഎംപ്ലോയീസ് വെൽഫെയർ കോപറേറ്റിവ് സൊസൈറ്റി ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു. ഒന്നരവർഷമായി നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമിയാണ് ബാങ്ക് പ്രസിഡന്റെന്ന് നിക്ഷേപകർ ആരോപിച്ചു.

മുന്നൂറോളം നിക്ഷേപകർക്ക് തട്ടിപ്പിൽ പണം നഷ്ടമായി എന്നാണ് കണക്ക്. സഹകരണ സംഘം പ്രസിഡൻറ് എസ്.രാജേന്ദ്രൻ നിക്ഷേപിച്ച തുക മടക്കി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീടിനു മുന്നിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി വീട് ഉപരോധിച്ചത്.

വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത് വൈകിപ്പിക്കാൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ഇടപെട്ടെന്നും ഇവർ പറയുന്നു. വീടിനു മുന്നിലെ പ്രതിഷേധം കനത്തത്തോടെ പൊലീസ് നിർദേശപ്രകാരം പ്രസിഡൻറ് നിക്ഷേപകരെ കണ്ടു സംസാരിച്ചു. എന്നാൽ പ്രസിഡന്റിന്റെ മറുപടി തൃപ്തികരമല്ലന്നാണ് ഇവരുടെ നിലപാട്.


Similar Posts