നാലുമാസം മാത്രം പ്രായം, മരുന്നിന് വേണ്ടത് 16 കോടി; ലക്ഷദ്വീപുകാരിയായ ഇശാലിനും വേണം മലയാളിയുടെ കൈത്താങ്ങ്
|ലക്ഷദ്വീപില്‍ നിന്നുളള പിഞ്ചോമനയായ ഇശാല് ആണ് സുമനസുകളുടെ സഹായം കാത്ത് കിക്കുന്നത്.
മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാനെപ്പോലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കനിവ് കാത്ത് ഒരു കുരുന്നു കൂടി. ലക്ഷദ്വീപില്‍ നിന്നുളള പിഞ്ചോമനയായ ഇശാല് ആണ് സുമനസുകളുടെ സഹായം കാത്ത് കിക്കുന്നത്. കടമത്ത് ദ്വീപിലെ നാസറിന്റെയും ജസീറയുടെയും മകളാണ് ഇശാല് മറിയം. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇശാലിന് ആവശ്യം. നാലുമാസം മാത്രമാണ് ഇശാലിന്റെ പ്രായം.
അമേരിക്കന്‍ കമ്പനി കണ്ടുപിടിച്ച ഒരു ഡോസ് ഇഞ്ചക്ഷന് 16 കോടി രൂപ സമാഹരിക്കണം. നിലവില്‍ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. മരുന്നിനാവശ്യമായ പണം കണ്ടെത്താനുളള ശ്രമത്തിലാണ് ഈ കുടുംബവും.
സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്തു നിന്നടക്കം നിരവധി പേരാണ് മുഹമ്മദിന് സഹായവുമായി എത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തുക സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതുപോലെ കേരള സമൂഹം ഇശലിനെയും ചേര്‍ത്തുപിടിക്കുമെന്നാണ് കുടുംബത്തിന്റെ വിശ്വാസം.
Bank account details
Name: Naser PK
Account number: 915010040427467
IFSC: UTIB0002179
Axis Bank, Hennor, Banglore branch
Google pay: 8762464897