Kerala
ഗ്യാൻവാപി മസ്ജിദ്: ആരാധനാലയങ്ങൾക്കുനേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹം-ഐ.എസ്.എം
Kerala

ഗ്യാൻവാപി മസ്ജിദ്: ആരാധനാലയങ്ങൾക്കുനേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹം-ഐ.എസ്.എം

Web Desk
|
5 Feb 2024 11:22 AM GMT

'വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം.'

കോഴിക്കോട്: ആരാധനാലയങ്ങൾക്കുനേരെ നടക്കുന്ന കടന്നുകയറ്റം പ്രതിഷേധാർഹമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ കടന്നുകയറാൻ അവസരം നൽകിയത് അങ്ങേയറ്റത്തെ നീതിനിഷേധമാണെന്നും നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമങ്ങളാണ് ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. മസ്ജിദിൽ പൂജ നടത്താൻ അനുവാദം നൽകിയ വിധി പുനഃപരിശോധിക്കേണ്ടതാണ്. 1991ലെ ഇന്ത്യൻ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇപ്പോൾ നടന്നത്. ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ സമാധാനാന്തരീക്ഷം തകരും. കാലങ്ങളായി നാം കാത്തുസൂക്ഷിച്ച സൗഹാർദാന്തരീക്ഷത്തിന് പോറലേൽക്കുകയും ചെയ്യുമെന്നും ഷുക്കൂർ സ്വലാഹി ചൂണ്ടിക്കാട്ടി.

വർഗീയമായ ചേരിതിരിവുകളുണ്ടാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം. ഇത്തരം വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു വൈകാരികതകളുണ്ടാക്കാൻ ശ്രമിക്കുന്നതിനപ്പുറം നിയതമായും ജനാധിപത്യ മാർഗത്തിലൂടെയുമുള്ള നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് നമുക്ക് കരണീയമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: ''Encroachment on places of worship including Gyanvapi Masjid objectionable'': Says ISM Kerala state general secretary Shukur Swalahi

Similar Posts