Kerala
ചിറ്റൂർ വെള്ളപ്പനയിൽ വീടില്ലാത്തവർക്കായി സർക്കാർ നിർമ്മിക്കുന്ന ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് രണ്ട് വർഷം
Kerala

ചിറ്റൂർ വെള്ളപ്പനയിൽ വീടില്ലാത്തവർക്കായി സർക്കാർ നിർമ്മിക്കുന്ന ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് രണ്ട് വർഷം

Web Desk
|
2 Nov 2022 1:34 AM GMT

വഞ്ചനയുടെ അഞ്ചാണ്ട് എന്ന പേരിൽ കോൺഗ്രസ് ഉപവാസ സമരം നടത്തി

പാലക്കാട്: പാലക്കാട് ചിറ്റൂർ വെള്ളപ്പനയിൽ വീടില്ലാത്തവർക്കായി സർക്കാർ നിർമ്മിക്കുന്ന ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 66 കുടുംബങ്ങൾക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്. വഞ്ചനയുടെ അഞ്ചാണ്ട് എന്ന പേരിൽ കോൺഗ്രസ് ഉപവാസ സമരം നടത്തി.

ലൈഫ് മിഷൻ പദ്ധതിയുടെ പാലക്കാട് ജില്ലയിലെ പൈലറ്റ് പദ്ധതിയാണ് വെള്ളപ്പന ഫ്ലാറ്റ് . 2017 മെയ് 28 നാണ് ഫ്ലാറ്റ് നിർമാണത്തിന് തറക്കല്ലിട്ടത്. ആ വർഷം നവംബർ ഒന്നിന് ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റുകൾ കൈമാറുമെന്ന് പറഞ്ഞെങ്കിലും 5 വർഷമായിട്ടും ഫ്ലാറ്റ് നിർമാണം പൂർത്തിയായിട്ടില്ല. ഇതിനെതിരെ കോൺഗ്രസ് ഉപവാസ സമരം നടത്തി.

കോവിഡ് വന്നതോടെ ഫ്ലാറ്റ് നിർമാണം പൂർണമായി നിലച്ചു. കമ്പികൾ ഉപയോഗിച്ച് ആധുനികമായ രീതിയിലാണ് ഫ്ലാറ്റ് നിർമ്മിക്കാൻ പദ്ധതി. എന്നാൽ പണി നിലച്ചതോടെ കമ്പികൾ തുരുമ്പ് എടുത്ത് തുടങ്ങി. കോൺഗ്രസ് ഉപവാസം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റ് നിർമാണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.



Similar Posts