നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അബ്ദുല്‍ വഹാബ് അഹമ്മദ് ദേവര്‍കോവിലിന് പണം നല്‍കിയെന്ന് ആരോപണം
|3 ലക്ഷം രൂപ നല്‍കി സഹായിച്ചെന്നാണ് ആരോപണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് അഹമ്മദ് ദേവര്‍കോവിലിനെ സഹായിച്ചെന്ന് ആരോപണം. 3 ലക്ഷം രൂപ നല്‍കി സഹായിച്ചെന്നാണ് ആരോപണം. പണം സ്വീകരിച്ചുവെന്ന് സമ്മതിക്കുന്ന ഐഎന്‍എല്‍ മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറി അസീസ് ആനക്കയത്തിന്‍റെ ശബ്ദസന്ദേശം പുറത്ത് വന്നു.തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്ന ആരോപണം അബ്ദുല്‍വഹാബ് തള്ളി.
വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിനെതിരെ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്ക് ലീഗ് എംപി തന്നെ സാമ്പത്തിക സഹായം നല്‍കിയെന്നാണ് ശബ്ദസന്ദേശം.അഹമ്മദ് ദേവര്‍കോവിലിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച, മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അസീസ് ആനക്കയത്തിന്‍റെ ശബ്ദസന്ദേശത്തില്‍ പണം വാങ്ങുന്ന സമയത്ത് മലപ്പുറം ജില്ലാ പ്രസിഡന്‍റായ ടി.എ സമദും ഒപ്പമുണ്ടായിരുന്നുവെന്ന് പറയുന്നു.
ശബ്ദസന്ദേശം പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ അസീസിനെ ഒരു വര്‍ഷത്തേക്ക് ഐഎന്‍എല്ലില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. പണം നല്‍കിയെന്ന ആരോപണം പിവി അബ്ദുല്‍ വഹാബ് എം.പി തള്ളി.സംഭവം വിവാദമായതോടെ എംപി പണം നല്‍കിയെന്നത് തമാശക്ക് പറഞ്ഞതാണെന്ന വിശദീകരണം അസീസ് നല്‍കിയിട്ടുണ്ട്.