Kerala
വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൻ്റെ ഇരകളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം
Kerala

വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൻ്റെ ഇരകളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം

Web Desk
|
11 Sep 2023 1:27 AM GMT

കഴിഞ്ഞ മാസം 25 നാണ് കണ്ണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചത്

മക്കിമല: വയനാട് മാനന്തവാടിയിലെ കണ്ണോത്തുമല വാഹനാപകടത്തിന്റെ ഇരകളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. ജീപ്പ് അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഇരകൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ല. പ്രദേശവാസികളുടെ പട്ടയ പ്രശ്‌നമടക്കമുള്ള വിഷയങ്ങളിലും സർക്കാർ ഇടപെടൽ വൈകുകയാണ്.

കഴിഞ്ഞ മാസം 25 നാണ് കണ്ണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് അതി ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള 9 തോട്ടം തൊഴിലാളികൾ ദാരുണമായി മരിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാടിനെ നടുക്കിയ സംഭവത്തിൽ ധനസഹായത്തിനായി മാനന്തവാടി തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇതുവരെ ഇരകൾക്ക് ലഭ്യമായിട്ടില്ല.

ഓരോ കുടുംബവും പ്രത്യേകം ഓൺലൈനായി അപേക്ഷ നൽകണമെന്ന സാങ്കേതികത്വവും ഓണാവധി മൂലമുണ്ടായ കാലതാമസവുമെല്ലാമാണു ധനസഹായം വൈകുന്നതിന് അധികൃതർ നിരത്തുന്ന കാരണങ്ങൾ. എന്നാൽ, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ സാങ്കേതികത്വങ്ങൾ മറികടന്നുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Similar Posts