Kerala
ആലപ്പുഴ രാഷ്ട്രീയകൊലകളിലെ പ്രതികളെ ദിവ്യന്മാരാക്കാൻ ശ്രമമെന്ന് മന്ത്രി പി. പ്രസാദ്‌
Kerala

ആലപ്പുഴ രാഷ്ട്രീയകൊലകളിലെ പ്രതികളെ ദിവ്യന്മാരാക്കാൻ ശ്രമമെന്ന് മന്ത്രി പി. പ്രസാദ്‌

Web Desk
|
30 Dec 2021 2:57 AM GMT

എച്ച് സലാം എംഎല്‍എയ്ക്കെതിരായ കെ സുരേന്ദ്രന്റെ ആരോപണം ബാലിശമാണ്. എച്ച് സലാം പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകനാണ്. ആരെ സഹായിക്കാനാണ് കെ സുരേന്ദ്രന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചോദിച്ചു.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് മീഡിയവണിനോട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊലപാതകികളെ ദിവ്യന്മാരാക്കാന്‍ ശ്രമം നടക്കുന്നു. എച്ച് സലാം എംഎല്‍എയ്ക്കെതിരായ ബിജെപിയുടെ ആരോപണം ബാലിശമെന്നും പി പ്രസാദ് പറഞ്ഞു.

എച്ച് സലാം എംഎല്‍എയ്ക്കെതിരായ കെ സുരേന്ദ്രന്റെ ആരോപണം ബാലിശമാണ്. എച്ച് സലാം പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകനാണ്. ആരെ സഹായിക്കാനാണ് കെ സുരേന്ദ്രന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചോദിച്ചു.

കേരളത്തെ നടുക്കി 12 മണിക്കൂറിനിടെ 12 കിലോമീറ്ററിനുളളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കാളാണ് രാഷ്ട്രീയപകയ്ക്ക് ഇരയായത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.

Similar Posts