Kerala
ഗവർണർക്കൊപ്പമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; നിലപാട് വിഷയാധിഷ്ഠിതം: വി.ഡി സതീശൻ
Kerala

ഗവർണർക്കൊപ്പമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; നിലപാട് വിഷയാധിഷ്ഠിതം: വി.ഡി സതീശൻ

Web Desk
|
25 Oct 2022 2:29 PM GMT

വൈസ് ചാൻസലർ നിയമനത്തിലെ സുപ്രിംകോടതി വിധി സർക്കാറിനും ഗവർണർക്കും ഒരുപോലെ എതിരാണ്. യുഡിഎഫിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കൊപ്പമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വി.സിമാരെ നിയമിച്ചത് സർക്കാറും ഗവർണറും യൂണിവേഴ്‌സിറ്റിയും എല്ലാം ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സർക്കാറിനും ഗവർണർക്കും ഒരുപോലെ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ യുഡിഎഫിൽ ഒരു ആശയക്കുഴപ്പവുമില്ല. വി.സി നിയമനം മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് യുഡിഎഫ് ഉന്നയിച്ച വിഷയമാണ്. അന്ന് ഗവർണർ സർക്കാറിനൊപ്പമായിരുന്നു. ഇപ്പോൾ കോടതി വിധി വന്നപ്പോഴാണ് ഗവർണർ നിലപാട് മാറ്റിയത്. നിലവിലെ വി.സിമാരെ മാറ്റി പകരം സംഘ്പരിവാർ അനുകൂലികളെ നിയമിക്കുന്നതിലാണ് ലീഗ് ആശങ്ക പ്രകടിപ്പിച്ചത്. ഈ ആശങ്ക എല്ലാവർക്കുമുണ്ട്. ഗവർണറുടെ അന്യായമായ ഇടപെടലുകളെ ഏറ്റവും അധികം വിമർശിച്ചത് തങ്ങളാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Similar Posts