Kerala
മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം: ഡോ. വി. ശിവദാസൻ എം.പി
Kerala

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം: ഡോ. വി. ശിവദാസൻ എം.പി

Web Desk
|
31 Jan 2022 3:38 PM GMT

ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് മീഡിയവൺ ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഡോ. വി. ശിവദാസൻ എം.പി

മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ. വി. ശിവദാസൻ എം.പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. വ്യാജ വാർത്തകളെ നിയമപരമായി നേരിടാൻ സൗകര്യം ഒരുക്കേണ്ടതിനുപകരം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള അക്രമമാണ്. ഇതോരുതരത്തിലും ജനാധിപത്യത്തിൽ ഗുണം ചെയ്യില്ലെന്നും ശിവദാസൻ എംപി പ്രസ്താവനയിൽ വിമർശിച്ചു.

മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ഹരജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

Summary: It is objectionable that the Central Government has blocked the live telecast of MediaOne TV, Says Dr. V. Sivadasan MP

Similar Posts