ഭക്ഷണത്തിൽ വിഷം കലർത്തുന്നത് ഇടതുപക്ഷം: കെ.സുരേന്ദ്രൻ
|മുസ്ലിം ലീഗിന്റെ മെഗാഫോണായാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദത്തിലൂടെ പഴയിടം മോഹനൻ നമ്പൂരിതിയെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണങ്ങൾക്ക് പിന്നിൽ വർഗീയ അജണ്ടയാണെന്നും ഭക്ഷണത്തിൽ വിഷം കലർത്തുന്നത് ഇടതുപക്ഷമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ദൃശ്യാവിഷ്കാര വിവാദം പരിശോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച സുരേന്ദ്രൻ മുസ്ലിം ലീഗിന്റെ മെഗാഫോണായാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
"മന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. സ്വാഗതഗാനം കണ്ട ആളുകൾക്ക് അതിൽ വർഗീയത തോന്നിയിരുന്നില്ല. ഇപ്പോൾ മന്ത്രി തന്നെ അതാരോപിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമാണ്. മുസ്ലിം മുഖ്യമന്ത്രിയെ സ്വപ്നം കാണുകയാണ് ഇടതുപക്ഷം. അതിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ". സുരേന്ദ്രൻ കൂട്ടിച്ചേർത്തു.