Kerala
നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികൾ മാത്രംകേട്ട് വിധികൽപിക്കുന്നത് നീതികേടാണ്‌- കെ.കെ രമ
Kerala

നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികൾ മാത്രംകേട്ട് വിധികൽപിക്കുന്നത് നീതികേടാണ്‌- കെ.കെ രമ

Web Desk
|
8 Feb 2022 1:05 PM GMT

നീതിപീഠം നീതിപൂർവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട കെ.കെ രമ എം.എൽ.എ മീഡിയവണ്ണിന് പിന്തുണയും അറിയിച്ചു

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഭരരണകൂടങ്ങളുടെ കടന്നുകയറ്റങ്ങളെ നീതിപീഠവും കണ്ണടച്ച് ശരിവയ്ക്കുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. മീഡിയവൺ സംപ്രേഷണ വിലക്കിനെതിരായ ഹരജി തള്ളിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവർ.

ജനങ്ങൾ എന്ത് അറിയണമെന്നത് ഭരണകൂടങ്ങളല്ല തീരുമാനിക്കേണ്ടത്. പൗരനും രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്കും അവസാനത്തെ അത്താണിയാകേണ്ട നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികൾ മാത്രംകേട്ട് വിധികൽപിക്കുന്നത് നീതികേടാണ്. നീതിപീഠം നീതിപൂർവമായി ഇടപെടണമെന്നും മാധ്യമസ്വാതന്ത്ര്യത്തിനൊപ്പവും മീഡിയവണ്ണിനൊപ്പവുമാണ് താനുള്ളതെന്നും രമ വ്യക്തമാക്കി.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവച്ചിട്ടുണ്ട്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു. കേസിൽ കക്ഷിചേർന്ന കേരള പത്രപ്രവർത്തക യൂനിയനും മേൽക്കോടതിയെ സമീപിക്കും.

Summary: It is unjust for a court to rule only on the arguments of governments, says KK Rema

Similar Posts