Kerala
അരിയിൽ ഷുക്കൂറിനെ കൊല്ലാനായി സിപിഎം സൃഷ്ടിച്ച വെറും കഥയായിരുന്നു അത്; കെ.എം ഷാജി
Kerala

അരിയിൽ ഷുക്കൂറിനെ കൊല്ലാനായി സിപിഎം സൃഷ്ടിച്ച വെറും കഥയായിരുന്നു അത്; കെ.എം ഷാജി

Web Desk
|
12 Oct 2021 11:15 AM GMT

കണ്ണൂരിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലാപങ്ങളിൽ കേരളം ഭരിക്കുന്ന പാർട്ടി എത്ര ആസൂത്രിതമായാണ് കാര്യങ്ങൾ ചെയ്യുന്നതിന് ഉദാഹരണമാണ് ഇന്നത്തെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയ സിപിഎം നേതാക്കന്മാരെ ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ട വിധിയിൽ സന്തോഷമുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഷുക്കൂർ വധക്കേസിനു വേണ്ടി കെട്ടിചമച്ച കഥയാണ് വധശ്രമമെന്നും പി.ജയരാജന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും കെ.എം ഷാജി മീഡിയ വണ്ണിനോട് പ്രതികരിച്ചു.

കണ്ണൂരിൽ നടക്കുന്ന അക്രമ രാഷ്ട്രിയത്തിൽ സുപ്രധാന വിധിയാണിതെന്നും ഒരു ഇരയെ കണ്ടുപിടിക്കാൻ കഥകളുണ്ടാക്കി അവരെ കൊലപ്പെടുത്തുക എന്നത് സിപിഎമ്മിന്‍റെ രീതിയാണെന്നും സിപിഎമ്മിന്റെ ഉരുക്ക് കോട്ടകളിൽ ഷുക്കൂർ ഉയർത്തി പിടിച്ച വിദ്യാർത്ഥി രാഷ്ട്രിയത്തെ ഭയന്നാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും കെ.എം ഷാജി പറഞ്ഞു. കണ്ണൂരിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലാപങ്ങളിൽ കേരളം ഭരിക്കുന്ന പാർട്ടി എത്ര ആസൂത്രിതമായാണ് കാര്യങ്ങൾ ചെയ്യുന്നതിന് ഉദാഹരണമാണ് ഇന്നത്തെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കണ്ണൂർ സബ് കോടതി ജഡ്ജിന്റേതാണ് വിധി. അരിയിൽ ഷുക്കൂർ സംഭവത്തിൽ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.അൻസാർ, ഹനീഫ, സുഹൈൽ, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീർ, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

Similar Posts