Kerala
Jaik C Thomas may be ldf candidate in Puthuppally
Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി. തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് സൂചന

Web Desk
|
24 July 2023 3:03 AM GMT

കേന്ദ്ര കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വിഷയത്തിൽ സജീവ ചർച്ചയാവാമെന്നാണ് സി.പി.എം തീരുമാനം.

തിരുവനന്തപും: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് മികച്ച നേട്ടമായാണ് സി.പി.എം കാണുന്നത്.കേന്ദ്ര കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വിഷയത്തിൽ സജീവ ചർച്ചയാവാമെന്നാണ് സി.പി.എം തീരുമാനം.

യു.ഡി.എഫിൽ സ്ഥാനാർഥി ചർച്ചകൾ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനായിരിക്കും സ്ഥാനാർഥിയെന്നാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നായിരിക്കും സ്ഥാനാർഥിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ അങ്ങനെയല്ല പറഞ്ഞത് എന്ന് സുധാകരൻ പിന്നീട് തിരുത്തിയെങ്കിലും യു.ഡി.എഫ് മറ്റൊരു പേര് പരിഗണിക്കുന്നില്ല എന്ന് തന്നെയാണ് വിവരം.

Similar Posts