Kerala
JamaateIslamiRSSdiscussion, JamaatRSSdiscussion, JamaatandKanthapuramSamastha
Kerala

ജമാഅത്തെ ഇസ്‍ലാമി ഇന്ത്യൻ മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്ന സംഘടനയല്ല-എസ്.വൈ.എസ്

Web Desk
|
20 Feb 2023 10:28 AM GMT

വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്ന് എ.പി അബ്ദുൽ ഹക്കീം അസ്ഹരി

കോഴിക്കോട്: ഇന്ത്യൻ മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്ന സംഘടനയായി ജമാഅത്തെ ഇസ്‍ലാമിയെ കാണാനാകില്ലെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്‍ലിംകളിൽ ഒരു ശതമാനത്തെ പോലും ജമാഅത്ത് പ്രതിനിധീകരിക്കുന്നില്ല. സുന്നി സംഘടനകൾക്ക് ദേശീയതലത്തിൽ പ്രാതിനിധ്യമില്ലെന്ന് പറയുന്ന ജമാഅത്തെ ഇസ്‍ലാമി നേതൃത്വത്തിന്റെ വാക്കുകൾ ആരും വിശ്വസിക്കില്ല. സർക്കാർ സംവിധാനങ്ങളും വിദേശരാജ്യങ്ങളും മുസ്‍ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദ്യം വിളിക്കുന്നത് ഇന്ത്യയിലെ സുന്നി സംഘടനകളെയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളുമായി സംസാരിച്ചാൽ പോലും മറ്റുള്ളവരെ വിമർശിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്ക് ആർ.എസ്.എസ്സുമായി ചർച്ച നടത്താനുള്ള മനസ്സ് എങ്ങനെ വന്നുവെന്ന് ഹകീം അസ്ഹരി ചോദിച്ചു. വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: 'Jamaat-e-Islami cannot be seen as an organization representing the Indian Muslims', says SYS Kerala state general secretary AP Abdul Hakkim Azhari

Similar Posts