Kerala
We must fight racism in India: Jamaat-e-Islami Kerala Ameer

പി. മുജീബ് റഹ്മാൻ

Kerala

വഖഫ് നിയമ ഭേദഗതി വിശ്വാസത്തിന് നേരെയുള്ള കയ്യേറ്റം -ജമാഅത്തെ ഇസ്‌ലാമി

Web Desk
|
9 Aug 2024 1:44 PM GMT

‘വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം’

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബിൽ. വഖഫ് സ്വത്തുക്കൾ അന്യായമായി കയ്യേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കാനുള്ള കർശനവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു.

എന്നാൽ, പത്ത് കൊല്ലമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിന് കടകവിരുദ്ധമായ പുതിയ ഒരു ബില്ലുമായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്. തീർത്തും മതപരമായ പ്രവർത്തനമാണ് വഖഫ്. മുസ്‌ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിന് നേരെയുള്ള കയ്യേറ്റമാണ് നടക്കുന്നത്.

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമാണ്. സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. ബില്ല് പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയാറാവണമെന്നും അമീർ ആവശ്യപ്പെട്ടു.

Similar Posts