Kerala
![ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു](https://www.mediaoneonline.com/h-upload/2022/03/13/1282062-untitled-1.webp)
Kerala
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു
![](/images/authorplaceholder.jpg?type=1&v=2)
13 March 2022 1:44 PM GMT
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുമായും ജമാഅത്തെ ഇസ്ലാമി നേതാക്കൾ കൂടിക്കാഴ്ച നടത്തി
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു. കേരള അമീർ എം.ഐ അബ്ദുൽ അസീസ്, അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ എന്നിവർക്കൊപ്പമാണ് കുടുംബാംഗങ്ങളെ കാണാൻ ടി. ആരിഫലി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. ഹൈദരലി തങ്ങളുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുമായും ജമാഅത്തെ ഇസ്ലാമി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഹൈദരലി തങ്ങൾ രാജ്യത്തെ ജനങ്ങളെ ചേർത്ത് നിർത്തുന്ന കണ്ണിയായിരുന്നുവെന്ന് ടി. ആരിഫലി പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തുന്ന ഹൈദരലി തങ്ങളെപ്പോലെയുള്ളവരുടെ വിയോഗം ഈ കാലഘട്ടത്തിൽ വലിയ പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.