പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട ജയചന്ദ്രൻ
|ഡി.ജി.പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല
പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട ജയചന്ദ്രൻ. ഡി.ജി.പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല . നീതി ലഭിക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടും കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസ് ഇന്നലെ പരിഗണിക്കവെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതിയില്‍ നിന്നുണ്ടായത്. പൊലീസിന്‍റെ ഈഗോയാണ് കേസ് വഷളാക്കിയതെന്നും കോടതി വിമര്‍ശിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സസ്പെന്‍ഡ് ചെയ്യും വരെ പോരാട്ടം തുടരാനാണ് ജയചന്ദ്രന്‍റെ തീരുമാനം. കേസ് അടുത്ത മാസം 6ന് കോടതി പരിഗണിക്കും. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെ ചികിത്സക്ക് വിധേയമാക്കിയെങ്കില്‍ അതിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹരജിക്കാരോടും കോടതി ആവശ്യപ്പെട്ടു.