Kerala
KC Venugopal,Prakash Javadekar,LDF convener E.P. Jayarajan,Met Prakash Javadekar at my sons flat,Election2024,LokSabha2024,ജയരാജന്‍-പ്രകാശ് ജാവഡേക്കര്‍,സിപിഎം,ബി.ജെ.പി,ലോക്സഭാ തെരഞ്ഞെടുപ്പ്,ജയരാജന്‍ സിപിഎം
Kerala

'ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ'; കെ.സി വേണുഗോപാൽ

Web Desk
|
26 April 2024 4:28 AM GMT

'ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗം'

ആലപ്പുഴ: ഇ.പി ജയരാജൻ-പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഡീലെന്ന് കെ.സി വേണുഗോപാൽ. ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗമാണ്. ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രി ജാഗ്രതക്കുറവ് എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ജാവഡേക്കർ ഇ.പി ജയരാജനെ സന്ദർശിച്ചത് മുഖ്യമന്ത്രി ന്യായീകരിച്ചു . കേരളത്തിൽ സി.പി.എം ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാനാണ് ധാരണ. ലക്ഷ്യം കോൺഗ്രസിനെ തകർക്കുക എന്നതാണ്..' കെ.സി വേണുഗോപാൽ പറഞ്ഞു.

ടി.ജി നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കറെ കണ്ടെന്ന് ഇ.പി ജയരാജൻ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

പ്രകാശ് ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജയരാജൻ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'.തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ.സുധാകരനും കെ.സുരേന്ദ്രനും തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Similar Posts