Kerala
akash tillankeri
Kerala

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ; രജിസ്‌ട്രേഷൻ റദ്ദാക്കും

Web Desk
|
12 July 2024 1:39 PM GMT

വാഹനം പൂർണമായി റീ അസംബ്ൾ ചെയ്തതാണെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ

വയനാട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വയനാട്ടിൽ ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായി റീ അസംബ്ൾ ചെയ്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. ജീപ്പിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ വയനാട് എൻഫോഴ്സ്മെന്റ് ആർടിഒ ശുപാർശ നൽകി.

നേരത്തെ കണ്ടെത്തിയ ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും മാത്രമല്ല, വാഹനം തന്നെ പൂർണമായി റീ അസംബ്ൾ ചെയ്തതാണെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. നേരത്തെ സൈന്യം ഉപയോഗിച്ചിരുന്ന ജീപ്പ് 2016ൽ ലേലത്തിലെടുത്ത് പഞ്ചാബിൽ രജിസ്റ്റർ ചെയ്തു.

2017 ലാണ് വാഹനം മലപ്പുറത്ത് റീ രജിസ്റ്റർ ചെയ്തതെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. ജീപ്പിൻ്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ വയനാട് എൻഫോഴ്സ്മെൻ്റ് ആർടിഒ, മലപ്പുറം ആർടിഒക്ക് ശുപാർശ നൽകി. വാഹനമോടിക്കുമ്പോൾ ആകാശ് തില്ലങ്കേരിക്കൊപ്പം മുൻ സീറ്റിൽ ഉണ്ടായിരുന്ന പനമരം സ്വദേശി ഷൈജൽ ആണ് ഇന്നലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് വാഹനത്തിലെ പുതിയ ടയറുകൾ ഊരിമാറ്റി പഴയ പടിയാക്കി.

ശേഷമാണ്ജീപ്പ് എത്തിച്ചത്. ആകാശ് തില്ലങ്കരി വയനാട്ടിൽ എത്തിയതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഉൾപ്പെടെ അറിയാനുണ്ടെങ്കിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. . മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ് എന്നാണ് നിലവിൽ എംവിഡി നിലപാട്. നമ്പർ പ്ലേറ്റ് പോലുമില്ലാത്ത തുറന്ന ജീപ്പിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സംഘവും നഗരം ചുറ്റുന്ന ദൃശ്യങ്ങൾ സഹിതം മീഡിയവണാണ് വാർത്ത നൽകിയത്.

Similar Posts