Kerala
നിര്‍ധനരോഗികള്‍ക്ക് വൃക്കമാറ്റിവെക്കല്‍: ജീവദാനം പദ്ധതിക്ക് തുടക്കമായി
Kerala

നിര്‍ധനരോഗികള്‍ക്ക് വൃക്കമാറ്റിവെക്കല്‍: ജീവദാനം പദ്ധതിക്ക് തുടക്കമായി

Web Desk
|
17 July 2021 9:46 AM GMT

വൃക്കമാറ്റിവെക്കാനായി കോഴിക്കോട് ഇഖ്‌റാ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത നിര്‍ധന രോഗികളെയാണ് പദ്ധതിയില്‍ പരിഗണിക്കുക, ഗുണഭോക്താക്കള്‍ മറ്റുസഹായ പദ്ധതികള്‍ ലഭിക്കാത്തവരായിരിക്കണമെന്നാണ് നിബന്ധന.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി വൃക്കമാറ്റിവെക്കാനുള്ള കോഴിക്കോട് ഇഖ്‌റാ ആശുപത്രിയുടെ ജീവദാനം പദ്ധതിക്ക് തുടക്കമായി. മീഡിയാവണുമായി ചേര്‍ന്ന് ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തില്‍ ഇഖ്‌റ പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദും മീഡിയാവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ടും ഒപ്പുവെച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കാനുളള ബൃഹത് ജീവകാരുണ്യ പദ്ധതിക്കാണ് ഇഖ്‌റ ആശുപത്രി തുടക്കമിട്ടത് . മീഡിയാവണുമായി സഹകരിച്ച് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു രോഗിക്ക് 2.75 ലക്ഷം രൂപയാണ് വൃക്കമാറ്റിവെക്കാന്‍ അനുവദിക്കുക. ആദ്യഘട്ടത്തില്‍ 100 രോഗികള്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും.

വൃക്കമാറ്റിവെക്കാനായി കോഴിക്കോട് ഇഖ്‌റാ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത നിര്‍ധന രോഗികളെയാണ് പദ്ധതിയില്‍ പരിഗണിക്കുക, ഗുണഭോക്താക്കള്‍ മറ്റുസഹായ പദ്ധതികള്‍ ലഭിക്കാത്തവരായിരിക്കണമെന്നാണ് നിബന്ധന. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മീഡിയാവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇഖ്‌റാ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. പി.സി അന്‍വര്‍ , വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഇദ്രീസ്, മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഇര്‍ശാദുല്‍ ഇസ്‌ലാം എന്നിവരും പങ്കെടുത്തു. ജീവദാനം പദ്ധതിക്കായി ആരംഭിച്ച പ്രത്യേക അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് പൊതുജനങ്ങള്‍ക്കും പദ്ധതിയുമായി സഹകരിക്കാം .

A/c No : 307421010000012

IQRAA JEEVADAANAM

Ifsc code : UBIN0930741

Union Bank of India. Vellimadukunnu Branch


Similar Posts