Kerala
Mundakayam,New lead in Jesna missing case, Jesnacase,latest malayalam news,ജെസ്ന തിരോധാനം,ജെസ്ന കേസ്,ജെസ്ന
Kerala

'ജെസ്‌നയുമായി സാമ്യമുള്ള പെൺകുട്ടിയെ കണ്ടു'; വെളിപ്പെടുത്തലുമായി മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി, വാദം തള്ളി ഉടമ

Web Desk
|
18 Aug 2024 7:43 AM GMT

ജെസ്‌നയോട് രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ലെന്നും ലോഡ്ജ് ഉടമ

കോട്ടയം: ജെസ്നാ തിരോധാനക്കേസിൽ വെളിപ്പെടുത്തലുമായി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി.ജെസ്‌നെയോട് സാമ്യമുള്ള പെൺകുട്ടി യുവാവിനൊപ്പം ലോഡ്ജിൽ എത്തിയെന്നാണ് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ജീവനക്കാരിയുടെ വാദം ലോഡ്ജ് ഉടമ തള്ളി.

ജെസ്നാ കേസിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. പല്ലിൽ കമ്പിയിട്ടതാണ് ജെസ്നയെന്ന് സംശയിക്കാൻ കാരണം. ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞു.

എന്നാല്‍ ജസ്നയെ കണ്ടെന്ന ലോഡ്ജിൽ താമസിച്ചിരുന്ന സ്ത്രീയുടെ ആരോപണം ലോഡ്ജ് ഉടമ തള്ളി . ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നു . ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു.മുമ്പ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് സി.ബി.ഐയാണ് നിലവിൽ അന്വേഷിക്കുന്നത്.പുതിയ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.


Similar Posts