Kerala
Kozhikode Beach will not be enough if an state Palestine Solidarity Meeting is organized by samastha; Jiffri Thangal against the league
Kerala

'സമസ്ത ഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചാൽ കോഴിക്കോട് കടപ്പുറം മതിയാവില്ല'; ലീഗിനെതിരെ ഒളിയമ്പെറിഞ്ഞ് ജിഫ്രി തങ്ങൾ

Web Desk
|
31 Oct 2023 12:02 PM GMT

കോഴിക്കോട് നടന്ന ജില്ലാ പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ

കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ ഒളിയമ്പെറിഞ്ഞ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത സംസ്ഥാന തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചാൽ കോഴിക്കോട് കടപ്പുറം മതിയാവില്ലെന്നും അത് കൊണ്ടാണ് ജില്ലാ തലത്തിൽ പ്രാർത്ഥനാ സമ്മേളനം നടത്തിയതെന്നും തങ്ങൾ പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. പ്രകടനം നടത്തിയത് കൊണ്ടോ ആളെ കൂട്ടിയതുകൊണ്ടോ ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാരമെന്നും പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തിയിരുന്നു. സമസ്ത നടത്തിയാൽ അതിനേക്കാൾ കൂടുതൽ ആളുകൾ വരുമെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു തങ്ങളുടെ പ്രസംഗം. ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സമസ്തക്കെതിരെയുള്ള ശക്തിപ്രകടനമായിരുന്നുവെന്ന് എം സ്വരാജടക്കമുള്ളവർ വിമർശിച്ചിരുന്നു. പരിപാടിയിൽ വൻ ജനാവലി പങ്കെടുത്തത് രാഷ്ട്രീയ വിജയമായി ലീഗ് കരുതുകയും ചെയ്തിരുന്നു.

കളമശ്ശേരി സ്ഫോടനത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമം നടന്നുവെന്നും സത്യം പുറത്തുവരുന്നതിന് മുമ്പ് വ്യാജ പ്രചാരണങ്ങളുണ്ടായെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാർ ഉടൻ ഇടപെട്ടത് കൊണ്ട് വർഗീയ പ്രചാരണം തടയാനായെന്നും മാധ്യമങ്ങൾ സൂക്ഷ്മത പാലിക്കണമെന്നും തങ്ങൾ പറഞ്ഞു.


Similar Posts