'ഭർത്താവ് മരിച്ചപ്പോൾ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ജോളി പറഞ്ഞു'; മറ്റൊരു സാക്ഷി കൂടി മൊഴിനൽകി
|'റോയ് തോമസ് ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ജോളി തന്നെ പലരേയും ഫോൺ വിളിച്ചറിയിക്കുന്നത് കേട്ടു'
കോഴിക്കോട്: റോയ് തോമസ് മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം വേണ്ടെന്ന് ഭാര്യയായിരുന്ന ജോളി പറഞ്ഞെന്ന് മറ്റൊരു സാക്ഷി കൂടി മൊഴി നൽകി. റോയ് തോമസ് ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ജോളി തന്നെ പലരേയും ഫോൺ വിളിച്ചറിയിക്കുന്നത് കേട്ടെന്നും സാക്ഷി കെ.ജെ ആന്റണി എന്ന വിൽസന്റെ മൊഴി. കോഴിക്കോട് പ്രത്യേക കോടതിയിലാണ് വിചരണ നടക്കുന്നത്
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ മരണത്തിൽ പോസ്റ്റ് മോർട്ടം വേണ്ടെന്ന് ജോളി പറഞ്ഞതായി 23 ാം സാക്ഷി അശോകൻ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് 27 ാം സാക്ഷി കെ.ജെ ആന്റണി എന്ന വിൽസണും സമാനമായ മൊഴി നൽകിയത് റോയി തോമസും പിതാവ് ടോം തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് കെ.ജെ ആന്റണി . സ്വകാര്യ ആശുപത്രിയിൽ റോയി തോമസിനെ എത്തിച്ചപ്പോൾ കെ.ജെ ആന്റണി അവിടെയുണ്ടായിരുന്നു. റോയി മരിച്ചതറിഞ്ഞപ്പോൾ പോസ്റ്റ് മോർട്ടം വേണമെന്ന് അമ്മാവൻ മാത്യു മഞ്ചാടിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ജോളി ഇതിനെ എതിർക്കുകയാണ് ചെയ്തതെന്നും ആന്റണി മൊഴി നൽകി. പിന്നീട് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ജോളിയും ഒപ്പമുണ്ടായിരുന്നു. റോയ് തോമസ് ഹൃദയാഘാതം വന്ന് മരിച്ചെന്ന് ജോളി പലരേയും ഫോണിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു. ടോം തോമസിന്റെ യഥാർത്ഥ ഒപ്പുള്ള രേഖകളും ഗഖ ആന്റണിയുടെ പക്കലുണ്ടായിരുന്നു. ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ യഥാർത്ഥ ഒപ്പുള്ള ഈ രേഖകൾ നിർണായകമാണ്. റോയ് തോമസ് മരിച്ചപ്പോൾ എടുത്ത കേസിൽ മഹസ്സർ സാക്ഷിയാണ് കെ.ജെ ആന്റണി.