Kerala
കാനം നേരത്തെയും വിമര്‍ശിച്ചു; അദ്ദേഹത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ല-ജോസ് കെ.മാണി
Kerala

കാനം നേരത്തെയും വിമര്‍ശിച്ചു; അദ്ദേഹത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ല-ജോസ് കെ.മാണി

Web Desk
|
17 Sep 2021 5:56 AM GMT

കാനം നേരത്തെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനം. എല്‍.ഡി.എഫില്‍ പാര്‍ട്ടികള്‍ക്ക് വലിപ്പച്ചെറുപ്പം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. തനിക്കെതിരായ പരാമര്‍ശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. കാനം നേരത്തെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനം. എല്‍.ഡി.എഫില്‍ പാര്‍ട്ടികള്‍ക്ക് വലിപ്പച്ചെറുപ്പം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട ചര്‍ച്ച മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകേണ്ട. പ്രശ്‌നം സര്‍ക്കാരിന്റെ മുന്നിലുണ്ട്. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സി.പി.ഐയുടെ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts