Kerala
തുടർ ഭരണത്തിൽ കേരളാ കോൺഗ്രസിന്റെ സംഭാവന നിർണായകം; സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ മാണി
Kerala

'തുടർ ഭരണത്തിൽ കേരളാ കോൺഗ്രസിന്റെ സംഭാവന നിർണായകം'; സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ മാണി

Web Desk
|
9 Oct 2022 9:25 AM GMT

'ഇത് ഉൾക്കൊള്ളാനാകാത്തവർ ഇപ്പോഴുമുണ്ട്'

കോട്ടയം: സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ മാണി. എൽഡിഎഫ് തുടർ ഭരണത്തിലെത്തിയെങ്കില്‍ അതിന് കേരളാ കോൺഗ്രസ് എമ്മിന്റെ സംഭാവന നിർണ്ണായകമാണ്. എന്നാൽ ഇത് ഉൾക്കൊള്ളാനാകാത്തവർ ഇപ്പോഴുമുണ്ട്. ചിലപ്പോഴൊക്കെ അത് തികട്ടിവരാറുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലായിരുന്നു വിമർശനം.

കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിലെ രണ്ടാമനാര് എന്നതിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മും സിപിഐയും തമ്മിൽ പോര് നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി തന്നെ സിപിഐയെ പരോക്ഷമായി വിമർശിച്ചത്. നേരത്തെ സിപിഐ ജില്ല സമ്മേളനത്തിലും സംസ്ഥാന സമ്മേളനത്തിലും കേരള കോൺഗ്രസിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനുള്ള മറപടിയാണ് ജോസ് കെ മാണി നല്കിയത്.

അതേസമയം ഇന്ന് നടന്ന സമ്മേളനത്തിൽ ജോസ് കെ മാണിയെ വീണ്ടും കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തു. തോമസ് ചാഴികാടൻ, ഡോ.എൻ.ജയരാജ്,പി .കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. കൂടാതെ 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.

Related Tags :
Similar Posts