Kerala
യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നു; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി
Kerala

യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നു; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി

Web Desk
|
16 Feb 2024 1:12 AM GMT

ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയത് ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്

കോട്ടയം: യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി മാനസിക മുൻതുക്കം നേടി. ഇതേ തുടർന്ന് വേഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തിരുമാനം വൈകി. ഇതാണ് ജോസഫ് വിഭാഗത്തിൻ്റ അതൃപ്തിക്ക് കാരണം.

കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.എല്‍.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്നം വഷളാക്കുന്നു. കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷൻ നേരത്തെ നടത്തിയ പ്രസ്താവനയും കല്ലുകടിയായി. പ്രസ്താവന പിന്നീട് തിരുത്തിയെങ്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ആശങ്ക ഒഴിയുന്നില്ല. ഇന്നോ നാളോ കോട്ടയത്തു വെച്ചു തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയേക്കും. ഫ്രാൻസിസ് ജോർജിന്ന മത്സരിപ്പിക്കുന്നതിന് പാർട്ടിയിൽ ധാരണയായിട്ടുണ്ട്.

Similar Posts