Kerala
Journalists blocked way; Suresh Gopi filed complaint
Kerala

'മാധ്യമപ്രവർത്തകർ മാർ​ഗതടസം സൃഷ്ടിച്ചു'; പരാതി നൽകി സുരേഷ് ​ഗോപി

Web Desk
|
28 Aug 2024 3:28 PM GMT

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതിന് നേരത്തെ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു

തൃശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതിയുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. രാമനിലയം ​ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർ​ഗതടസം സൃഷ്ടിച്ചെന്ന് പരാതിയിൽ പറയുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറി.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നേരത്തെ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നി‍ർദേശം നൽകിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മീഷ്ണർ നിർദേശം നൽകിയത്.

തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ നിലപാട്.

Related Tags :
Similar Posts