പന്തളത്ത് മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു
|പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സംഭവം
പന്തളം: മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണാണ് കൈരളി ടി.വി റിപ്പോർട്ടർ സുജു ടി ബാബുവിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തത്. അതിക്രമം കാണിച്ച കോൺഗ്രസ് പ്രവർത്തകരെ വി.ഡി സതീശൻ നേരിട്ടെത്തി വിമർശിക്കുകയും ശാസിക്കുകയും ചെയ്തു.
കഴിഞ്ഞി ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷനേതാവിനോട് ചോദ്യം ചോദിച്ചതിനാണ് കയ്യേറ്റമുണ്ടായത്.
സെക്രട്ടറിയേറ്റിൽ മീഡിയവൺ സംഘത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ നേതൃത്വത്തിലാണ് കൈയേറ്റം നടന്നത്. സെക്രട്ടറിയേറ്റിലെ ജീവനക്കാർ തമ്മിൽ നടന്ന കയ്യാങ്കളി ചിത്രീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം ഉണ്ടായത്.
മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ,ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി. തർക്കം ചിത്രീകരിച്ചാൽ കൈവെക്കുമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ഭീഷണി.