പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; ചോദ്യപേപ്പർ കോപ്പിയടിയിൽ ജുഡീഷ്യൽ അന്വേഷണം വേണം: ഷാഫി പറമ്പിൽ
|പ്ലംബർ തസ്തികയിലേക്ക് കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരീക്ഷയിലാണ് പി.എസ്.സി ചോദ്യങ്ങൾ കോപ്പിയടിച്ചത്. 100 ചോദ്യങ്ങളിൽ 90ൽ കൂടുതൽ ചോദ്യങ്ങളും പ്ലംബർ തിയറി എന്ന പുസ്തകത്തിൽനിന്നായിരുന്നു.
തിരുവനന്തപുരം: പി.എസ്.സിയുടെ പ്ലംബർ പരീക്ഷാ കോപ്പിയടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഗൈഡ് ഉണ്ടാക്കുന്നവരെ ചോദ്യപേപ്പർ കൂടി ഉണ്ടാക്കാൻ എൽപ്പിക്കുന്നതാണ് നല്ലതെന്നും ഷാഫി പരിഹസിച്ചു.
ഗൈഡിൽ കൊടുത്ത ഉത്തരത്തിലുള്ള തെറ്റ് പോലും ചോദ്യപേപ്പറിൽ ആവർത്തിക്കപ്പെട്ടു. പി.എസ്.സിയിൽ ചോദ്യം തയ്യാറാക്കുന്നവർ പോലും കോപ്പിയടിക്കുകയാണെന്നും ഷാഫി പറഞ്ഞു.
Also Read:100ൽ 96 ചോദ്യങ്ങളും ഒരു പുസ്തകത്തിൽനിന്ന്: പ്ലംബർ പരീക്ഷയിൽ പിഎസ്‌സിയുടെ 'കോപ്പിയടി', മീഡിയവൺ എക്‌സ്‌ക്ലൂസീവ്
പ്ലംബർ തസ്തികയിലേക്ക് കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരീക്ഷയിലാണ് പി.എസ്.സി ചോദ്യങ്ങൾ കോപ്പിയടിച്ചത്. 100 ചോദ്യങ്ങളിൽ 90ൽ കൂടുതൽ ചോദ്യങ്ങളും പ്ലംബർ തിയറി എന്ന പുസ്തകത്തിൽനിന്നായിരുന്നു. പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പി.എസ്.സി അതുപോലെ പകർത്തി. 2019ൽ നീൽകാന്ത് പബ്ലിഷേഴ്‌സ് ആണ് ഈ പുസ്തകം പുറത്തിറക്കിയത്.