Kerala
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധി ജുഡീഷ്യറിക്ക് കളങ്കം: ഐ.എന്‍.എല്‍
Kerala

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധി ജുഡീഷ്യറിക്ക് കളങ്കം: ഐ.എന്‍.എല്‍

Web Desk
|
14 Jan 2022 11:39 AM GMT

കന്യാസ്ത്രീ പീഡനക്കേസില്‍ അഖണ്ഠനീയമായ തെളിവുകളുണ്ടായിട്ടും ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷന്‍സ് കോടതിയുടെ വിധി അവിശ്വസനീയവും നീതിന്യായ വ്യവസ്ഥക്ക് കളങ്കവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിന് സര്‍വ പിന്തുണയും നല്‍കാന്‍ പ്രബുദ്ധ കേരളം ബാധ്യസ്ഥമാണ്. നീതി പുലരും വരെ ഭരണകൂടം നിയമപോരാട്ടം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

News Summary : Judiciary tarnished by acquittal of Franco Mulakkal : INL

Similar Posts