Kerala
Its challenge to submit report within three months in Munambam Waqf land dispute: Says Justice CN Ramachandran Nair to MediaOne, Munambam waqf land, Munambam land dispute
Kerala

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കൽ വെല്ലുവിളി-ജ. സി.എൻ രാമചന്ദ്രൻ നായർ

Web Desk
|
22 Nov 2024 4:50 PM GMT

ജുഡീഷ്യൽ കമ്മീഷനിൽ എതിർപ്പുമായി മുനമ്പം സമര സമിതിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുകയെന്നത് വെല്ലുവിളിയാണെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ റിപ്പോർട്ട് സമയബന്ധിതമായി നൽകാനാകുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഭൂമി കൈവശംവച്ചിരിക്കുന്ന ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജ. രാമചന്ദ്രൻ നായർ ആവശ്യപ്പെട്ടു.

മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള ജുഡീഷ്യൽ കമ്മീഷൻ ചുമതല ഏൽപ്പിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി.എൻ രാമചന്ദ്രൻ നായരുടെ പ്രതികരണം. മുനമ്പം തർക്കത്തിൽ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് കമ്മീഷനെ നിയമിക്കാനുള്ള തീരുമാനമുണ്ടായത്. അതേസമയം, ജുഡീഷ്യൽ കമ്മീഷനിൽ എതിർപ്പുമായി മുനമ്പം സമര സമിതിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മുഴുവൻ രേഖകളും കമ്മീഷൻ പരിശോധിക്കും. മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് കമ്മീഷനോട് നിർദേശിച്ചിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പി. രാജീവ് പറഞ്ഞു.

മുനമ്പത്ത് കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇനി ഇത്തരം നോട്ടീസുകൾ നൽകരുതെന്ന് വഖഫ് ബോർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരെയും മുനമ്പത്തുനിന്ന് കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാനും വ്യക്തമാക്കി. രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: 'It's challenge to submit report within three months in Munambam Waqf land dispute': Says Justice CN Ramachandran Nair to MediaOne

Similar Posts