Kerala
Kerala
മഅ്ദനിക്ക് നീതി: വ്യവസായ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്കി
|5 March 2023 1:29 PM GMT
സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആണ് നിവേദനം നല്‍കിയത്
കൊച്ചി: ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന പി.ഡി.പി.ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവന് നിലനിര്‍ത്താനും അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിവേദനം നല്കി. ഫോറം ജില്ല കോ ഓഡിനേറ്റര്‍ ടി.എ.മുജീബ് റഹ്മാന് , മനുഷ്യാവകാശ പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് , പി.ഡി.പി.ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , ആം ആദ്മി പാര്‍ട്ടി ഭാരവാഹി റിയാസ് യൂസുഫ് തുടങ്ങിയവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.