Kerala
ഡോ. കെ അബ്ദുറഹിമാൻ അന്തരിച്ചു
Kerala

ഡോ. കെ അബ്ദുറഹിമാൻ അന്തരിച്ചു

abs
|
16 April 2021 10:14 AM GMT

മലപ്പുറം ജില്ലയിൽ പെയിൻ ആന്റ് പാലിയേറ്റീവിന്റെ ആദ്യ കേന്ദ്രം മഞ്ചേരിയിൽ സ്ഥാപിക്കുന്നത് ഇദ്ദേഹത്തിന് കീഴിലാണ്.

അരീക്കോട്: കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ട്രഷററായിരുന്ന ഡോ. കെ അബ്ദുറഹിമാൻ അന്തരിച്ചു. പാലക്കാട്, തിരൂർ, മഞ്ചേരി സർക്കാർ ആശുപത്രികളിലും മഞ്ചേരി കൊരമ്പയിൽ ആശുപത്രി, കോഴിക്കോട് മിംസ്, ബേബി, മൈത്ര ആശുപത്രികളിലും പ്രവർത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ പെയിൻ ആന്റ് പാലിയേറ്റീവിന്റെ ആദ്യ കേന്ദ്രം മഞ്ചേരിയിൽ സ്ഥാപിക്കുന്നത് ഇദ്ദേഹത്തിന് കീഴിലാണ്. ഇതിനു പിന്നാലെയാണ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ആദ്യകാല പാലിയേറ്റീവ് ക്ലിനിക്കുകൾ രൂപം കൊള്ളുന്നത്.

കോഴിക്കോട് കെയർ ഹോം ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഐഎംബി, മഞ്ചേരി ഇസ്‌ലാഹി ക്യാമ്പസ്, നോബിൾ പബ്ലിക് സ്‌കൂൾ, എയ്‌സ് പബ്ലിക് സ്‌കൂൾ, ഗുഡ് ഡീസ് ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗമാണ്.

അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കർ, എൻ.വി. ഖദീജ എന്നിവരുടെ മകനായി 1948 മാർച്ച് 1നാണ് ജനനം. പരേതനായ ഡോ.പി.യു. അബൂബക്കറിന്‍റെ (പാലക്കാട്) മകൾ ഫൗസിയയാണ് ഭാര്യ. ഡോ. ഷിഫ (എം.ഇ.എസ്. മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ), ഡോ. നഷ (മസ്‌കറ്റ്, ഒമാൻ), ഷഹീർ (ജർമനി), നിഷാൻ (എറണാകുളം ) എന്നിവർ മക്കളാണ്. ജാമാതാക്കൾ: പരേതനായ ഡോ.ഷെയ്ഖ് കുറ്റിപ്പുറം, ഷഹ്ബാസ് (ഒമാൻ), നബീൽ (എറണാകുളം), അമീന.

സഹോദരങ്ങൾ: ആമിന സുല്ലമിയ്യ ( റിട്ട. അധ്യാപിക, സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), ഫാത്തിമ സുല്ലമിയ്യ (റിട്ട. പ്രിൻസിപ്പൽ, സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), ആയിശ സുല്ലമിയ്യ (റിട്ട. അറബിക് അധ്യാപിക, പുത്തലം ജി.എം.എൽ.പി.), പരേതരായ പ്രൊഫ. കെ.അഹ്‌മദ് കുട്ടി ( പ്രിൻസിപ്പൽ, തിരൂരങ്ങാടി പി.എസ്.എം.ഒ), പ്രൊഫ. മുഹമ്മദ് (കിംഗ് അബ്ദുൽ അസീസ് യൂണി., ജിദ്ദ).

Similar Posts