Kerala
സ്ത്രീ സമരക്കാർക്കെതിരെ സി.പി.എം എം.എൽ.എയുടെ ലൈംഗികാധിക്ഷേപം, ഫേസ്ബുക്കില്‍ ന്യായീകരണം; പിന്നാലെ പോസ്റ്റ് മുക്കൽ
Kerala

സ്ത്രീ സമരക്കാർക്കെതിരെ സി.പി.എം എം.എൽ.എയുടെ ലൈംഗികാധിക്ഷേപം, ഫേസ്ബുക്കില്‍ ന്യായീകരണം; പിന്നാലെ പോസ്റ്റ് മുക്കൽ

Web Desk
|
14 Jun 2022 3:38 PM GMT

മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന സമരങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിലെ തന്റെ പ്രസംഗം ന്യായീകരിച്ചുള്ള എഫ്ബി പോസ്റ്റാണ് കെ. ബാബു എംഎൽഎ പിൻവലിച്ചത്

നെന്മാറ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത്‌കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ആക്ഷേപിച്ച വിഷയത്തിലുള്ള ന്യായീകരണ പോസ്റ്റ് മുക്കി കെ. ബാബു എം.എൽ.എ. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന സമരങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിലെ തന്റെ പ്രസംഗം ന്യായീകരിച്ചുള്ള എഫ്ബി പോസ്റ്റാണ് എംഎൽഎ പിൻവലിച്ചത്. നേരത്തെ താൻ പറഞ്ഞത് ശരിയാണെന്നാണ് എംഎൽഎ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറുന്ന വനിതാപ്രവർത്തകരെയാണ് ബാബു പ്രസംഗത്തിൽ അപമാനിച്ചിരുന്നത്.

''സ്ത്രീകൾ കയറിക്കഴിഞ്ഞാൽ പിന്നെ അവരാ സമരത്തിന്റെ മുന്നിൽ നിൽക്കും. ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിന്റെ മുകളിക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കിൽ .... തള്ളിക്കൊടുക്കും. എത്ര നാണം കെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ...'' എന്നിങ്ങനെയാണ് എംഎൽഎ പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ചിരുന്നത്.

കെ. ബാബു എംഎൽഎയുടെ വിവാദ എഫ്ബി പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട്‌

കെ. ബാബു എംഎൽഎയുടെ വിവാദ എഫ്ബി പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട്‌

നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലാണ് കെ. ബാബുവിന്റെ പരാമർശമുണ്ടായത്. മുൻ എരിയ സെക്രട്ടറി കെ. രമാധരനും യോഗത്തിലുണ്ടായിരുന്നു.

K Babu MLA insults women who took part in Youth Congress agitation

Similar Posts