Kerala
Kerala
കെപിസിസി പട്ടികയിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ; അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല
|22 Oct 2021 5:50 AM GMT
മുൻ പ്രസിഡന്‍റുമാരെയും വർക്കിങ് പ്രസിഡന്‍റുമാരെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ച നടത്തിയിരുന്നെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ ഉൾപ്പെടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു
കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. പട്ടികയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നില്ല. അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. മുൻ പ്രസിഡന്‍റുമാരെയും വർക്കിങ് പ്രസിഡന്‍റുമാരെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ച നടത്തിയിരുന്നെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ ഉൾപ്പെടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
"പൊതുചർച്ചയുടെ ആവശ്യമില്ല. ഇത് അന്തിമ പട്ടികയാണ്. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ലിസ്റ്റിനെ അനുകൂലിക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല. കൂടുതൽ ചർച്ച നടത്തിയിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ വരില്ലായിരുന്നു. കെ ജയന്തിനെ ഭാരവാഹി ആക്കിയതിൽ തെറ്റില്ല."- കെ മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.