Kerala
കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാന്‍ ശ്രമം: കെ മുരളീധരൻ
Kerala

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാന്‍ ശ്രമം: കെ മുരളീധരൻ

Web Desk
|
24 Feb 2022 1:40 AM GMT

മീഡിയവൺ സംപ്രേഷണ വിലക്കിനെതിരായി പേരാമ്പ്രയിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ മുരളീധരൻ എം.പി. മീഡിയവൺ ചെയ്ത തെറ്റെന്താണെന്നു പൊതുസമൂഹത്തിനു അറിയാൻ അവകാശമുണ്ട്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ സംപ്രേഷണ വിലക്കിനെതിരായി കോഴിക്കോട് പേരാമ്പ്രയിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Similar Posts